Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samantha Ruth

രോ​ഗം എ​ന്നെ മാ​റ്റി​മ​റി​ച്ചു: സ​മാ​ന്ത പ​റ​യു​ന്നു

വ​ർ​ഷ​ങ്ങ​ളോ​ളം താ​ൻ ഓ​ടി​യി​രു​ന്ന​ത് ഒ​രു മി​ഥ്യാ​ബോ​ധ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി സാ​മ​ന്ത. വ്യ​ക്ത​മാ​യ ല​ക്ഷ്യ​മോ യ​ഥാ​ർ​ഥ മ​ത്സ​ര​മോ ഇ​ല്ലാ​ത്ത ഒ​രു ഓ​ട്ട​മാ​യി​രു​ന്നു അ​ത്. ഒ​ടു​വി​ൽ ത​നി​ക്കു വ​ന്ന രോ​ഗ​മാ​ണ് ആ ​ഓ​ട്ട​ത്തി​ന് അ​വ​സാ​നം കു​റി​പ്പി​ച്ച​തെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ൽ താ​രം വെ​ളി​പ്പെ​ടു​ത്തി.

അ​ന്നെ​നി​ക്ക് പ്രാ​യം കു​റ​വാ​യി​രു​ന്നു. ആ ​മ​ത്സ​ര ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​നി​ക്ക് വ​ലി​യ വാ​ശി​യാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് അ​ങ്ങ​നെ​യൊ​രു മ​ത്സ​ര​മേ ഇ​ല്ലെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത്. അ​വി​ടെ​യൊ​രു മ​ത്സ​ര​മു​ണ്ടെ​ന്ന​തും, ആ​രോ​ടെ​ങ്കി​ലും മ​ത്സ​രി​ച്ച് ജ​യി​ക്ക​ണ​മെ​ന്ന​തും, ഒ​രു ഫി​നി​ഷിം​ഗ് ലൈ​ൻ ഉ​ണ്ടെ​ന്ന​തു​മെ​ല്ലാം വെ​റും മി​ഥ്യാ​ബോ​ധ​മാ​ണെ​ന്ന് ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു.

എ​വി​ടെ​യോ ജ​നി​ച്ച് വ​ള​ർ​ന്ന്, ഒ​ടു​വി​ൽ അ​വി​ചാ​രി​ത​മാ​യി സി​നി​മാ​ലോ​ക​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ക​യും അ​വി​ടെ ക​ണ്ട കാ​ര്യ​ങ്ങ​ൾ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്ത ഒ​രു സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു ഞാ​ൻ. ഒ​ന്നു​മ​ല്ലാ​തി​രു​ന്ന ഒ​രു പെ​ൺ​കു​ട്ടി​ക്ക് ഇ​ത്ര​യും വ​ലി​യ താ​ര​പ​ദ​വി ല​ഭി​ച്ച​തും ആ​ളു​ക​ൾ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ച്ച​തും എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി.

എ​ന്‍റെ സി​നി​മ​ക​ൾ​ക്കാ​യി അ​വ​ർ കാ​ത്തി​രു​ന്നു. അ​വ​ർ എ​ന്‍റെ പേ​ര് വി​ളി​ച്ച് ആ​ർ​ത്തു​വി​ളി​ച്ചു. ആ ​അ​ദ്ഭു​ത​മാ​ണ് പി​ന്നീ​ട് എ​ന്‍റെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളെ​യും നി​യ​ന്ത്രി​ച്ച​ത്. ആ ​ആ​വേ​ശം കാ​ര​ണം ഞാ​ൻ സി​നി​മ​ക​ളി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. താ​ര​പ​ദ​വി എ​ന്ന ആ ​ഗെ​യി​മി​നോ​ട് എ​നി​ക്ക് അ​ടി​മ​ത്തം തോ​ന്നി​ത്തു​ട​ങ്ങി​യി​രു​ന്നു.

ആ ​വ​ലി​യ ആ​വേ​ശ​ത്തി​ൽ ക​രി​യ​റി​ൽ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി സി​നി​മ​ക​ൾ വ​ന്നു​ചേ​ർ​ന്നു. ഹി​റ്റു​ക​ൾ തു​ട​ർ​ച്ച​യാ​യി വ​ന്ന​തോ​ടെ സ്വ​ന്തം തീ​രു​മാ​ന​ങ്ങ​ളെ വി​ല​യി​രു​ത്താ​ൻ മു​തി​ർ​ന്നി​ല്ല. എ​നി​ക്ക് ഒ​ട്ടും അ​ഭി​മാ​നം തോ​ന്നാ​ത്ത ഒ​രു​പി​ടി ചി​ത്ര​ങ്ങ​ൾ ഞാ​ൻ ആ ​കാ​ല​ത്ത് ചെ​യ്തി​ട്ടു​ണ്ട്.

ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​ൻ മാ​ത്ര​മാ​ണ് പ്ര​ധാ​ന​മെ​ന്നു തോ​ന്നി​പ്പി​ച്ചി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ൽ ഞാ​ൻ തു​ട​ർ​ച്ച​യാ​യി അ​ഞ്ച് സി​നി​മ​ക​ൾ ചെ​യ്ത​ത് എ​നി​ക്കോ​ർ​മ​യു​ണ്ട്.

അ​വ​യെ​ല്ലാം വ​ൻ ഹി​റ്റു​ക​ളാ​യി​രു​ന്നു. അ​തോ​ടെ ഞാ​ൻ ല​ക്കി ലെ​ഗ് (വി​ജ​യം കൊ​ണ്ടു​വ​രു​ന്ന​വ​ൾ) ആ​ണെ​ന്ന് ആ​ളു​ക​ൾ ക​രു​തി. ഞാ​നും ആ ​പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ജീ​വി​ക്ക​ണ​മെ​ന്ന് വി​ശ്വ​സി​ച്ചു. അ​തി​ന​പ്പു​റ​മു​ള്ള ആ​ഴ​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ ഒ​ന്നും മ​ന​സി​ൽ വ​ന്നി​രു​ന്നി​ല്ല.

എ​നി​ക്ക് ക​ഴി​വു​ണ്ടോ, എ​നി​ക്ക് ഇ​നി​യും മെ​ച്ച​പ്പെ​ടാ​നു​ണ്ടോ, ഈ ​സി​നി​മ​യ്ക്ക് ഞാ​ൻ എ​ന്താ​ണു സം​ഭാ​വ​ന ന​ൽ​കു​ന്ന​ത് എ​ന്നൊ​ന്നും അ​ന്ന് ചി​ന്തി​ച്ച​തേ​യി​ല്ല. ഒ​രു ബ്ലോ​ക്ക്ബ​സ്റ്റ​ർ സി​നി​മ ല​ഭി​ക്കു​ന്ന​തി​ൽ മാ​ത്ര​മാ​യി​രു​ന്നു അ​ന്ന് എ​ന്‍റെ സം​തൃ​പ്തി.

2012ൽ, ​ക​രി​യ​ർ തു​ട​ങ്ങി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ഉ​ണ്ടാ​യ ഒ​രു ആ​രോ​ഗ്യ​പ്ര​ശ്നം എ​ന്നെ കി​ട​പ്പി​ലാ​ക്കി​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യ ആ ​അ​നു​ഭ​വം വ​ലി​യൊ​രു മു​ന്ന​റി​യി​പ്പാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​രം ക​ഠി​ന​മാ​യ പാ​ഠ​ങ്ങ​ൾ പെ​ട്ടെ​ന്ന് ഉ​ൾ​ക്കൊ​ള്ളാ​ൻ പ്രാ​യ​ക്കു​റ​വ് അ​നു​വ​ദി​ച്ചി​ല്ല.

ആ​ദ്യ​ത്തെ ആ ​ഇ​ട​വേ​ള​യി​ൽ നി​ന്ന് ഞാ​ൻ ഒ​ന്നും പ​ഠി​ച്ചി​ല്ലെ​ന്നു തോ​ന്നു​ന്നു. കാ​ര​ണം അ​തി​നു​ശേ​ഷ​വും ഞാ​ൻ സി​നി​മ​ക​ളു​ടെ തി​ര​ക്കി​ലേ​ക്ക് വീ​ണ്ടും ചാ​ടി​വീ​ണു. വ​ർ​ഷ​ത്തി​ൽ അ​ഞ്ചും ആ​റും സി​നി​മ​ക​ൾ ചെ​യ്തു. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഭൂ​രി​ഭാ​ഗം മാ​റ്റ​ങ്ങ​ളും കൊ​ണ്ടു​വ​ന്ന​ത് അ​ടു​ത്തി​ടെ​യു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ ഇ​ട​വേ​ള​യാ​ണ്. എ​ന്നാ​ൽ ആ ​ര​ണ്ടാ​മ​ത്തെ ഇ​ട​വേ​ള തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. 2022ൽ ​മ​യോ​സൈ​റ്റി​സ് എ​ന്ന അ​പൂ​ർ​വ​മാ​യ ഓ​ട്ടോ ഇ​മ്മ്യൂ​ൺ രോ​ഗം ബാ​ധി​ച്ചു. ക​രി​യ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് എ​നി​ക്ക് ജോ​ലി​യി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കേ​ണ്ടി വ​ന്ന​ത്.

അ​ടു​ത്തി​ടെ എ​നി​ക്ക് ആ ​ഇ​ട​വേ​ള എ​ടു​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ഞാ​ൻ ക​രി​യ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു. ഒ​രു​പാ​ട് സി​നി​മ​ക​ൾ ചെ​യ്യ​ണ​മെ​ന്നും അ​ത് തു​ട​ർ​ന്നു​പോ​ക​ണ​മെ​ന്നും ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. സി​നി​മ​യി​ൽ നി​ന്ന് ഒ​രു വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് ഞാ​ൻ ചി​ന്തി​ച്ചി​ട്ടേ​യി​ല്ലാ​യി​രു​ന്നു. ഒ​രു ന​ടി​യെ​ന്ന നി​ല​യി​ൽ നി​ങ്ങ​ൾ അ​ത്ര​യ​ധി​കം ഈ​ഗോ​യു​ള്ള​വ​ളാ​യി മാ​റും. അ​വി​ടെ ഒ​ന്നി​നും ഒ​രു അ​വ​സാ​ന​മി​ല്ലെ​ന്ന് നി​ങ്ങ​ൾ ക​രു​തും. ഒ​രു അ​വ​സാ​ന​മു​ണ്ടെ​ന്ന് സ​മ്മ​തി​ക്കാ​ൻ നി​ങ്ങ​ളു​ടെ ഈ​ഗോ അ​നു​വ​ദി​ക്കി​ല്ല.

എ​ന്നാ​ൽ ആ ​രോ​ഗാ​വ​സ്ഥ എ​നി​ക്ക് തി​ക​ച്ചും പു​തി​യൊ​രു കാ​ഴ്ച​പ്പാ​ടാ​ണു ന​ൽ​കി​യ​ത്. ആ ​ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് എ​ന്‍റെ ആ ​അ​ന്ത്യ​ത്തെ​ക്കു​റി​ച്ച് എ​നി​ക്ക് വി​ഭാ​വ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്. അ​ത് പ​ല​ത​ര​ത്തി​ൽ എ​ന്നെ മാ​റ്റി​മ​റി​ച്ചു. ആ ​ബ്രേ​ക്ക് ചി​ന്ത​ക​ളെ മാ​ത്ര​മ​ല്ല, ചു​റ്റു​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളെ​യും മാ​റ്റി​മ​റി​ച്ചു. ആ ​ഇ​ട​വേ​ള​യി​ലു​ട​നീ​ളം ഞാ​ൻ ചി​ല തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​രു​ന്നു. ഈ ​ബ്രേ​ക്കി​നു​ശേ​ഷം ഞാ​ൻ വീ​ണ്ടും ഈ ​രം​ഗ​ത്തേ​ക്ക് വ​രി​ക​യാ​ണെ​ങ്കി​ൽ, പ​ഴ​യ പ​ല ശീ​ല​ങ്ങ​ളും രീ​തി​ക​ളും എ​നി​ക്ക് മാ​റ്റേ​ണ്ടി വ​രും എ​ന്ന് ഞാ​ൻ ഉ​റ​പ്പി​ച്ചു.

ഞാ​ൻ ജോ​ലി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ നി​മി​ഷം ത​ന്നെ ആ ​മാ​റ്റ​ങ്ങ​ളെ​ല്ലാം ന​ട​പ്പി​ലാ​ക്കി. ബ്രാ​ൻ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും സി​നി​മ​ക​ളു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും, സ്വ​ന്ത​മാ​യി ഒ​രു പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി ആ​രം​ഭി​ച്ച​തി​ലാ​യാ​ലും 360 ഡി​ഗ്രി​യി​ലു​ള്ള ഒ​രു വ​ലി​യ മാ​റ്റ​മാ​യി​രു​ന്നു അ​ത്. ഇ​പ്പോ​ൾ ഞാ​ൻ എ​നി​ക്ക് വേ​ണ്ടി ത​ന്നെ നി​ശ്ച​യി​ച്ച ഒ​രു ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്- സാ​മ​ന്ത വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up